കത്ത് എന്റേതല്ല, അതിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്തേണ്ട ബാധ്യതയുമില്ല: സരിത

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (17:57 IST)
തന്റെ പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിനെ നിഷേധിച്ചുകൊണ്ട് എസ് നായര്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സരിത കത്തിനേപ്പറ്റിയുള്ള വിവരങ്ങള്‍ നിഷേധിച്ചത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് യഥാര്‍ഥ കത്തല്ലെന്നും അതിലെ കൈയ്യക്ഷരം തന്റേതല്ലെന്നും പറഞ്ഞ സരിത ജോസ് കെ മാണിയുടെ പേര് തന്റെ കൈയ്യിലുള്ള യഥാര്‍ഥ കത്തിലില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലുള്ള കാര്യങ്ങള്‍ തന്റെ കൈയ്യിലുള്ള കത്തില്‍ ഇല്ലെന്നും സരിത പറഞ്ഞു.

എന്നാല്‍ തന്റെ കൈയ്യിലുള്ള കത്ത് പുറത്ത് വിടാന്‍ താന്‍ തയ്യാറല്ലെന്നും എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും യഥാര്‍ഥ കത്ത് പുറത്ത് വിടില്ലെന്നും തന്റെ കത്ത് എന്ന് പ്രചരിക്കുന്ന കത്തിന്റെ കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും സരിത പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നതൊക്കെ പച്ചക്കള്ളമാണ്, മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടാന്‍ ഇത് ഉപയോഗിക്കുകയാണ്. എന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കരുതെന്നും സരിത പറഞ്ഞു. മാധ്യമങ്ങളുടെ പക്കലുള്ളതാണ് ശരിയായ കത്തെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങളുടേതാണ്. എന്നാല്‍ എന്റെ കൈയിലുള്ള കത്ത് ഞാന്‍ പുറത്ത് വിടില്ല, സരിത പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. അതേപോലെ ഇനിയും ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കത്തുമായി ഞാന്‍ ഒരാളെയും ഭീഷണിപ്പെടുത്തിയിട്ടുമില്ല, ആരെയും അത്യ്മായി ബന്ധപ്പെട്ട് ചെന്ന് കണ്ടിട്ടുമില്ല. എന്നാല്‍ പി സി ജോര്‍ജിനെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ സരിത തന്റെ കൈയ്യിലുള്ള വിവരങ്ങള്‍ വേനമെന്ന് പറഞ്ഞപ്പോള്‍ പിന്‍ വാങ്ങി എന്നും പറഞ്ഞു. യഥാര്‍ഥത്തില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് പുറത്ത് വരാന്‍ സാധിക്കില്ല എന്ന് തോന്നിയതിനെ തുടര്‍ന്നാണ് ഞാന്‍ കത്ത് എഴുതിയത്. 30 പേജുള്ള കത്താണ് എന്റേത്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. അത് നിഷേധിക്കുന്നില്ല, എന്നാല്‍ ഇനി മറ്റുള്ളവര്‍ക്ക് അടിക്കാനുള്ള വടിയാകാന്‍ ഇനി എന്നേക്കിട്ടില്ല.

ജയിലില്‍ വച്ച ഞാന്‍ എഴുതിയ കത്ത് ഗണേഷ് കുമാറിന്റെ പി എ വശം ബാലകൃഷ്ണപിള്ളയുടെ കൈവശം എത്തിച്ചിരുന്നു. കത്ത് പുറത്ത് വിട്ട് എനിക്ക് സത്യസന്ധയാകേണ്ടതില്ല. കത്ത് പുറത്ത് വിട്ടത് ബാലകൃഷ്ണ പിള്ളയാണെന്ന് കരുതുന്നില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ മാത്രം മതിയായിരുന്നു. താനതിന് അനുമതി നല്‍കുമായിരുന്നു. ബാലകൃഷ്ണ പിള്ള പറഞ്ഞിട്ടാണ് പി.സി.ജോര്‍ജിനെ പോയി കണ്ടത്. എന്നാല്‍ പിന്നീട് അവര്‍ എന്തൊക്കെ സംസാരിച്ചു എന്ന് തനിക്കറിയില്ല.
കത്ത് ഞാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും എന്നാല്‍ മാധ്യമങ്ങള്‍ക്കൊ മറ്റുള്ളവര്‍ക്കോ നല്‍കില്ല സരിത പറഞ്ഞു.
താനുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്നും
സരിത പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :