തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 11 ഏപ്രില്‍ 2015 (12:09 IST)
ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജ് യു ഡി എഫില്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫിന്റെ അടിത്തറ ഇളകിയെന്നും യു ഡി എഫ് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പി സി ജോര്‍ജ് പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.
ഏതെങ്കിലും പാര്‍ട്ടിയിലെ അംഗം മുന്നണിക്കോ പാര്‍ട്ടിക്കോ എതിരെ സംസാരിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് അതാത് പാര്‍ട്ടിയാണെന്നും യു ഡി എഫ് അല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പി സി ജോര്‍ജിന്റെ കത്ത് യു ഡി എഫ് ചര്‍ച്ച ചെയ്തിട്ടില്ല.
യു ഡി എഫ് കെട്ടുറപ്പോടെ മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ ശക്തമായി തന്നെ നിലകൊള്ളുമെന്നും
രമേശ് ചെന്നിത്തല പറഞ്ഞു.
ആര് എസ് പിയും ജെ ഡി യുവും ഐക്യമുന്നണിയില്‍ തന്നെ തുടരുമെന്നും ഈ രണ്ട് ഘടകകക്ഷികളും തിരിച്ചെത്തുമെന്നത് എല്‍ ഡി എഫിന്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ആര് എസ് പി മുന്നണിയുടെ കക്ഷിയാണെന്ന് പറഞ്ഞ ചെന്നിത്തല അവര്‍ വിലപേശല്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ധാരണയായില്ലെന്നും ചെന്നിത്തല പറഞ്ഞു.