ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പിറവത്ത് അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടികളെ പിറവം താലൂക്ക് ആശുപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്‍സിസി ക്യാമ്പില്‍ അറുന്നൂറോളം കുട്ടികള്‍ പങ്കെടുത്തിരുന്നു.
കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം. പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംസ്ഥാന എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.