പറവൂര്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന്‌ ഇരയായി

കൊച്ചി| WEBDUNIA|
PRO
PRO
പറവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവ് നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച വച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഈ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന്‌ ഇരയായതായി എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. വെണ്ണല സ്വദേശികളാണ് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് തന്നെയാണ് ഇതെക്കുറിച്ചുള്ള സൂചന ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വെണ്ണല സ്വദേശികളായ ആറ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :