പരസ്ത്രീബന്ധത്തെ ചൊല്ലി തർക്കം, ഭർത്താവ് സ്ഥിരമായി മർദ്ദിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

നീലിമ ലക്ഷ്മി മോഹൻ| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (11:30 IST)
പരസ്ത്രീബന്ധത്തെ ചൊല്ലി എന്നും ഭർത്താവിനോട് കലഹിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻ‌കരയിൽ പൊലീസുകാരന്റെ ഭാര്യയായ അഞ്ജ്ജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയാണ് അഞ്ജു.

മൂന്ന് വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. എന്നാൽ, അടുത്തിടെ ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് അഞ്ജു ഇവരുമായി വഴക്കിടുമായിരുന്നു. ഈ കാര്യവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പലപ്പോഴും കലഹം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു.

കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി അഞ്ജു ഭർത്താവുമായി വഴക്കിട്ടിരുന്നു. അതിനുശേഷം ഉച്ചകഴിഞ്ഞ് 3മണിയോടെയാണ് അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സുരെഷിന്റെ കുടുംബം പറയുന്നത്. മൂന്ന് മണിക്കൂറിനുശേഷമാണ് വിവരം മറ്റുള്ളവരെ അറിയിച്ചതെന്നും അഞ്ജുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

യുവതിയുടെ ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോൾ അഞ്ജുവിന്റെ ശരീരം കട്ടിലിലായിരുന്നു. തൂങ്ങിനിന്ന അഞ്ജുവിനെ തങ്ങൾ തന്നെയാണ് കട്ടിലിൽ കിടത്തിയതെന്ന് സുരെഷിന്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :