പണിമുടക്കില്‍ പങ്കെടുത്താല്‍ ഡയ്സ്നോണ്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പൊതുപണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ ഡയ്സ്നോണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കി. പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അന്നത്തെ ദിവസം ശമ്പളമോ മറ്റ്‌ ആനുകൂല്യങ്ങളോ ഉണ്ടായിരിക്കില്ല.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. റയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളിലുമാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ്‌ തുടങ്ങിയ പ്രമുഖ ട്രേഡ്‌ യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനോ വാഹനങ്ങള്‍ ഓ‍ടുന്നതിനോ തടസമുണ്ടായിരിക്കില്ലെന്ന് യൂണിയന്‍ നേതക്കള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുമെന്നു സംയുക്‌ത സമിതി ഭാരവാഹികള്‍ അറിയിച്ചു. വിവിധ ഫെഡറേഷനുകള്‍, സര്‍വീസ്‌ സംഘടനകള്‍, സംസ്ഥാനതല യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയും പിന്തുണ പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :