പുറത്തുപോയവര്‍ തിരികെ വന്നാല്‍ സ്വീകരിക്കും: മാത്യു ടി തോമസ്
തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 30 ജനുവരി 2012 (18:07 IST)
ജനതാദള്‍ വിട്ട് യു ഡി എഫിലേക്ക് പോയവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തയാറായാല്‍ സ്വീകരിക്കുമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ. തങ്ങളുടെ നിലപാടിനു വിരുദ്ധമായ രാഷ്ട്രീയനിലപാടുകള്‍ യു ഡി എഫില്‍ സ്വീകരിക്കപ്പെടുന്നതുകൊണ്ടാണ് അവര്‍ക്ക് തിരിച്ചുവരേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവന്നിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ ക്ഷേമപരിപാടികളെല്ലാം നിര്‍ത്തലാക്കി. ഇതിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ദിനപരിപാടി കഴിഞ്ഞതോടെ സര്‍ക്കാരിന് പരിപാടികളൊന്നുമില്ലാതായി. പരാജയഭീതിമൂലമാണ് പിറവത്ത് തെരഞ്ഞെടുപ്പ് നീട്ടാന്‍ യു ഡി എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ജനതാദള്‍ സംസ്ഥാനകമ്മറ്റിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.