നെടുമ്പാശ്ശേരി സ്വര്‍ണം കള്ളക്കടത്ത്: ഫായസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി| WEBDUNIA| Last Modified ശനി, 19 ഒക്‌ടോബര്‍ 2013 (15:32 IST)
PRO
നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫായസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ഫായസിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

യുവതികളെ ഉപയോഗപ്പെടുത്തി 20 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഫയസ് പിടിയിലായത്. ഫായസിന് വിശാലമായ ബന്ധങ്ങളുണ്ടെന്നും പലതവണ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയതായുംകസ്റ്റംസ് കണ്ടെത്തിയിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :