ബിസിസിഐയില്‍ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് സുപ്രീംകോടതി; ശ്രീനിവാസന്‍ ഐപി‌എലില്‍ ഇടപെടരുതെന്നും നിര്‍ദ്ദേശം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐയില്‍ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് സുപ്രീംകോടതി. ബി​സിസിഐ പ്രസിഡന്റായി എന്‍ ശ്രീനിവാസന്‍ സ്ഥാനമേല്‍ക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇപ്പോള്‍ സ്ഥാനമേറ്റെക്കേണ്ടെന്ന് കോടതി ശ്രീനിവാസനോട് നിര്‍ദ്ദേശിച്ചിരുന്നു. ഐപിഎല്‍ വിഷയത്തില്‍ ഇടപെടരുതെന്നും ശ്രീനിവാസനോട് നിര്‍ദ്ദേശിച്ചു. കേസ് ഒക്ടോബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റി.

ശ്രീനിവാസനെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസന്‍ ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ചെന്നൈയില്‍ നടന്ന പൊതുയോഗത്തില്‍ എതിരില്ലാതെയാണ് ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :