കോഴിക്കോട്|
സജിത്ത്|
Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (12:34 IST)
നിയമങ്ങള്‍ കാറ്റില്‍ പറത്തി പരിസ്ഥിതി ലോലമായ പ്രദേശത്ത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് കക്കാടംപൊയിലിലാണ് ഒരുതരത്തിലുള്ള അനുമതികളുല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കക്കാടും പൊയില്‍ പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എയായ പിവി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടുംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചായിരുന്നു പാര്‍ക്കിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്.
പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ജീവന് പോലും സുരക്ഷിതത്വമില്ലാത്ത രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മാണം.1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ലഭിച്ചിട്ടില്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തി്‌ന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്.