‘ ഇത് തെമ്മാടിത്തം, മാധ്യമ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക’; ശശി തരൂരിനെതിരായ റിപ്പബ്ലിക് ടിവിയുടെ ആക്രമണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍

‘ ഇത് തെമ്മാടിത്തം, മാധ്യമ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക’; റിപ്പബ്ലിക് ടിവിയുടെ ആക്രമണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍

കോഴിക്കോട്| AISWARYA| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (09:31 IST)
കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ റിപ്പബ്ലിക് ടിവിയുടെ കരുതുക്കൂട്ടിയുളള ആക്രമണമെന്ന് തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍.
തരൂര്‍ പോകുന്നിടത്തെല്ലാം നാല് റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്‍മാരെയും പറഞ്ഞുവിട്ട് ആക്രമിക്കുകയാണ് റിപ്പബ്ലിക് ടിവിയെന്ന് വീഡിയോ സഹിതം ഹര്‍ഷന്‍ തുറന്നുകാട്ടുന്നു. ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പറയുന്നത്.

‘മാധ്യമ ഗുണ്ടായിസം അവസാനിപ്പിയ്ക്കുക’ അല്ല.., റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിയ്ക്കുക’ എന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ ജീവനക്കാര്‍ ശശി തരൂരിനോട് കാണിയ്ക്കുന്നത് തനി ഗുണ്ടായിസമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ തരൂരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയല്ല മറിച്ച് അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുകയും തട്ടിക്കയറുകയും കൂവിയാര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും ഹര്‍ഷന്‍ ആരോപിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :