സംസ്ഥാനത്ത് നാല് ജില്ലകള്‍ക്കൂടി ഇ-ജില്ലകളായി മാറുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളാണ് ഇ-ജില്ലകളാകുന്നത്. മലപ്പുറത്ത് ഗോള്‍ഡന്‍ നിക്ക അവാര്‍ഡ് ദാന ചടങ്ങിലാണ് കുഞ്ഞാലിക്കുട്ടി ഇക്കര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇതിനകം രണ്ട് ജില്ലകള്‍ ഇ- ജില്ലകള്‍ ആയി. ഭരണനിര്‍വഹണം കമ്പ്യൂട്ടര്‍വത്കരിക്കുന്ന ജില്ലകളേയാണ് ഇ- ജില്ലകളായി പ്രഖ്യാപിക്കുന്നത്. അപേക്ഷ നല്കിയാല് ഉടന്‍ പരിഹരിക്കുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാസര്‍കോട് ജില്ലയാണ് സംസ്ഥാനത്ത് ആദ്യമായി ഇ-ജില്ലയായി പ്രഖ്യാപിച്ചത്. ഇവിടത്തെ ഭരണനിര്‍വഹണം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ച് കഴിഞ്ഞു.