കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 27 ജൂലൈ 2017 (14:51 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ പ്രമുഖനായിരുന്നു പിസി ജോര്‍ജ്ജ്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോളും അതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പി സി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത മംഗളം ചാനല്‍ പുറത്ത് വിട്ടിരിക്കുന്നു. പിസി ജോര്‍ജ്ജിന്റെ മകനും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം ഉണ്ടെന്നതാണ് ആ വാര്‍ത്ത. ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും രണ്ട് പേരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്തേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്തരത്തില്‍ വിരളാന്‍ വേറെ ആളെ നോക്കണമെന്നുമായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നത്.
പിസി ജോര്‍ജ്ജിന്റെ മകനായ ഷോണ്‍ ജോര്‍ജ്ജ് വലിയ റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തലെന്നും ഷോണിന് ഉടന്‍ തന്നെ പൊലീസ് നോട്ടീസ് അയക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. പിസി ജോര്‍ജ്ജ് ഇപ്പോള്‍ രാജസ്ഥാനിലാണുള്ളത്. അതിനാല്‍ പിസി ജോര്‍ജ്ജിന് ഉടന്‍ നോട്ടീസ് അയക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.