കാവ്യ അറസ്റ്റിലാകുമോ എന്ന് ദിലീപിന് പേടി; ജയിലില്‍ താരം അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്

കാവ്യ അറസ്റ്റിലാകുമോ എന്ന് ദിലീപിന് പേടി; ജയിലില്‍ താരം അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്

 Dileep arrest , Dileep , kaviya madhavan , kaviya , police , pulsar suni , suni , Amma , കാവ്യാമാധവന്‍ , ദിലീപ് , പള്‍സര്‍ സുനി , കാവ്യ , ദിലീപ് ജയിലില്‍ , അമ്മ
BIJU| Last Updated: ബുധന്‍, 26 ജൂലൈ 2017 (16:49 IST)
കാവ്യാമാധവനെ പൊലീസ് ചോദ്യ്അം ചെയ്തുവെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനെ അസ്വസ്ഥനാക്കിയതായി റിപ്പോര്‍ട്ടുകള്‍. ദിലീപിന് ഉടന്‍ കൌണ്‍സിലിംഗ് കൊടുക്കാന്‍ ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ദിലീപിന് വെള്ളിയാഴ്ച കൌണ്‍സിലിംഗ് നല്‍കുമെന്നും ഇതിനായി സൈക്കോളജിസ്റ്റ് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ തനിക്ക് അഭിഭാഷകനെ കാണണമെന്ന ആവശ്യം ദിലീപ് ഉന്നയിച്ചതായും വിവരമുണ്ട്.

അതേസമയം, പൊലീസിന്‍റെ ചോദ്യങ്ങളോട് പൂര്‍ണമായും സഹകരിച്ചില്ലെന്ന വിവരം ലഭിക്കുന്നുണ്ട്. മിക്ക ചോദ്യങ്ങള്‍ക്കും ‘അറിയില്ല’ എന്ന ഉത്തരമാണത്രേ നടി നല്‍കിയത്. അതുകൊണ്ടുതന്നെ കാവ്യയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

മറ്റൊരു വിവരം, ദിലീപിന്‍റെ മാനേജരായ അപ്പുണ്ണി നിലമ്പൂരില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് റിപ്പോര്‍ട്ട് കിട്ടി എന്നാണ്. ഇതോടെ നിലമ്പൂര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :