തൃശൂരില്‍ സ്കൂള്‍ കത്തി നശിച്ചു

തൃശൂര്‍| WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2013 (15:47 IST)
PRO
PRO
തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ സ്കൂള്‍ കത്തിനശിച്ചു. പാപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ യുപി സ്കൂളാണ്‌ പുലര്‍ച്ചെ കത്തിനശിച്ചത്‌. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. കംപ്യൂട്ടര്‍ ലാബില്‍ നിന്നാണ്‌ ആദ്യം തീ ഉയര്‍ന്നത്‌. സമീപത്തുള്ള വീട്ടുകാരാണ് സ്കൂളില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്.

തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലെ നാലുമുറികള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്‌. ഇതില്‍ ഒരു ക്ലാസ്‌ മുറിയും കംപ്യൂട്ടര്‍ ലാബും ഫര്‍ണിച്ചറും പുസ്തകളും സൂക്ഷിച്ചിരുന്ന മുറികളുമുണ്ട്‌. ഓടിട്ട സ്കൂള്‍ കെട്ടിടമാണ്‌ കത്തിയത്‌.

ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഒരു യൂണിറ്റ്‌ ഫയര്‍ഫോഴ്സും മതിലകം എഎസ്‌ഐ എം കെ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും സ്ഥലത്തെത്തിയാണ്‌ തീയണച്ചത്‌. കംപ്യൂട്ടര്‍ ലാബില്‍നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നതായി മതിലകം പൊലീസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :