തീയൂര്‍ മന ശ്രീധരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: | WEBDUNIA|
PRO
PRO
ഗുരുവായൂര്‍ മേല്‍ശാന്തിയായി ഷൊര്‍ണൂര്‍ കൂനത്തര തീയൂര്‍ മനയിലെ ശ്രീധരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വച്ച്‌ 46 പേരില്‍ നിന്നാ‍ണ്‌ അദ്ദേഹത്തെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്‌.

54 കാരനായ ഇദ്ദേഹം കഴിഞ്ഞ 34 വര്‍ഷങ്ങളായി തൃശൂര്‍, പാലക്കാട്‌ ജില്ലകളെ 25 ഓളം ക്ഷേത്രങ്ങളില്‍ തന്ത്രി സ്ഥാനം വഹിച്ചിട്ടു‍ണ്ട്‌. പരേതനായ പരമേശ്വരന്‍ നമ്പൂതിരിയുടെയും പാമ്പുമേക്കാട്‌ മനയിലെ സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്‌ ഇദ്ദേഹം. ശ്രീധരന്‍ നമ്പൂതിരിയുടെ സഹോദരന്‍ നാരായണന്‍ നമ്പൂതിരിയും അച്ഛനും ഗുരുവായൂര്‍ മേല്‍ശാന്തിമാരായിരുന്നിട്ടുണ്ട്‌.

ആകെ 56 അപേക്ഷകളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ 50 പേര്‍ തന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക്‌ എത്തിയിരുന്നു. പെരുവനം, ശുകപുരം എന്നീ ഗ്രാമങ്ങളിലെ നമ്പൂതിരിമാരാണ്‌ ഗുരുവായൂര്‍ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :