അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടു താരസംഘടനയായ ‘അമ്മ’ നടന് തിലകന് കത്തു നല്കി. ഇന്നു രാവിലെ പതിനൊന്നു മണിയോടെ കൊച്ചിയില്‍ നിന്നാണ് കത്തയച്ചത്. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്തുള്ള അമ്മ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
അച്ചടക്ക സമിതിക്ക് മുമ്പാകെ അന്നു തന്നെ ഹാജരായി നിലപാട് വ്യക്തമാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം തിലകന്റെ വിവാദ പര്മര്ശങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അമ്മ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാകുന്ന സമയത്ത് തിലകന് ആരോപണങ്ങള്‍ നിഷേധിച്ചാല്‍ അതിനെ പ്രതിരോധിക്കാനാണ് ഇതെന്നാണ് സൂചന. കൂടാതെ തിലകന് അമ്മ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം നല്കിയ മറുപടിക്കത്ത് ചാനലുകള്‍ക്ക് ചോര്‍ന്നതിനെക്കുറിച്ചും അമ്മ അന്വേഷണം ആരംഭിച്ചു.