ബസ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിക്കും: തെറ്റയില്‍

കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ നിരക്കുവര്‍ദ്ധനവ് എത്ര ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

നാറ്റ്പാക് റിപ്പോര്‍ട്ടും രവീന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും ചാര്‍ജ് വര്‍ദ്ധിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന കണ്‍സഷന്‍ നയപരമായ തീരുമാനമാനമാണെന്നും നാറ്റ്പാക്‌ അല്ല ഇക്കാര്യം ശുപാര്‍ശ ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച മറ്റു പരാതികള്‍കൂടി പരിഗണിച്ചായിരിക്കും ബസ്‌ ചാര്‍ജ്‌ വര്‍ധന.

ബസ്‌ ചാര്‍ജ്‌ വര്‍ധന സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ട്രായ്‌ മാതൃകയില്‍ സ്ഥിരം സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബസ്‌ ചാര്‍ജ്‌ വര്‍ധന സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ട്രായ്‌ മാതൃകയില്‍ സ്ഥിരം സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചത്തെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത മന്ത്രി സര്‍ക്കാര്‍ നേരത്തെയെടുത്ത തീരുമാനങ്ങള്‍ തന്നെയാണ്‌ ഹൈക്കോടതിവിധിയിലും ഉള്ളതെന്ന് പറഞ്ഞു. സമരങ്ങളും കോടതിയെ സമീപിക്കുന്നതും ഒഴിവാക്കുക ലക്‌ഷ്യമിട്ടാണ് സ്ഥിരം സംവിധാനം നടപ്പാക്കുന്നത്‌. കെ എസ്‌ ആര്‍ ടി സിയില്‍ സീസണ്‍ ടിക്കറ്റ്‌ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :