ടി പി വധം: വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് മുല്ലപ്പള്ളി
കോഴിക്കോട്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ടി പി വധക്കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ല. പൊലീസും കേരളത്തിലെ രാഷ്ട്രീയക്കാരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ഒളിച്ചുകളി ഈ കേസിലും ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു തന്നെ സംസ്ഥാന ആഭ്യന്തരവകുപ്പ് ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം തല്‍ക്കാലം ആവശ്യമില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.