ടി പി കേസ്: വിധിക്കെതിരേ പ്രതികള്‍ ഹൈക്കോടതിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
ടിപി വധക്കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരേ പ്രതികള്‍ ഹൈക്കോടതിയില്‍. കേസില്‍ സാക്ഷി മൊഴികള്‍ ദുര്‍ബലമാണെന്നും തങ്ങള്‍ക്കെതിരേ തെളിവുകളില്ലെന്നും കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊലയാളി സംഘമടക്കമുള്ള 12 പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ടിപി വധക്കേസില്‍ പ്രതികളായ 12 പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതിയുടെ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ തങ്ങള്‍ക്കെതിരായ സാക്ഷി മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് പ്രതികള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ടിപി വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് ശിക്ഷിച്ച പാര്‍ട്ടി നേതാവായ കുഞ്ഞനനന്തനെതിരേ തെളിവില്ലെന്നും അപ്പീല്‍ അവകാശപ്പെടുന്നു. ടിപി വധക്കേസില്‍ 12 പ്രതികളില്‍ 11 പേരെയും കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.

കേസില്‍ ആദ്യ ഏഴ് പ്രതികളും കൊലയാളി സംഘാംഗങ്ങളുമായ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ്, ഗൂഢാലോചനാ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച സിപിഐഎം നേതാക്കളായ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും കേസില്‍ എട്ടാം പ്രതിയുമായ കെസി രാമചന്ദ്രന്‍, പതിനൊന്നാം പ്രതിയും കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ട്രൗസര്‍ മനോജ്, 13ാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തന്‍, 18ാം പ്രതി വാഴപ്പടച്ചി റഫീഖ് 31ാം പ്രതി ലംബു പ്രദീപന്‍ എന്നീ പ്രതികളാണ് കീഴ്‌ക്കോടതി വിധിക്കെതിരേ കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :