ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലുകള്‍ക്കെതിരെ കേസ്
വൈക്കം|
WEBDUNIA|
PRO
PRO
മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. വൈക്കം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. വൈക്കം സ്വദേശി അഡ്വക്കേറ്റ് അംബരീഷ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് മാതൃഭൂമി, ഏഷ്യാനെറ്റ്, മനോരമ ന്യൂസ് ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 292 വകുപ്പ് , ഐടി ആക്ട് , ഇന്‍ഡീസന്റ് റെപ്രസന്റേഷന്‍ ഓഫ് വുമണ്‍ പ്രൊഹിബിഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുക്കാന്‍ ഉത്തരവ്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.