തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കെ ജയകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് കെ ജോസ് സിറിയകിനെ പുതിയ ചീഫ് സെക്രട്ടറിയായി സംസ്‌ഥാന സര്‍ക്കാര്‍ നിയമിച്ചു. 1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനായ കെ ജോസ് സിറിയക് നിലവില്‍ കേന്ദ്ര കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്‌സ്, പെട്രോ കെമിക്കല്‍ സെക്രട്ടറിയാണ്.
കേന്ദ്ര സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തൊഴില്‍വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അതേസമയം, കെ ജയകുമാര്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി തുടരും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.