ജിഷയുടെ കൊലപാതകം: പെന്‍ക്യാമറയില്‍ നിന്നും അന്വേഷണത്തിന് സഹായകരമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

പൊരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറയില്‍ നിന്ന് അന്വേഷണത്തിന് സഹായകരമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് പക

ജിഷയുടെ മരണം, പെരുമ്പാവൂര്‍, പീഡനം Jishas Murder, Perumbavoor, rape
പെരുമ്പാവൂര്‍| rahul balan| Last Modified വെള്ളി, 6 മെയ് 2016 (13:27 IST)
പൊരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറയില്‍ നിന്ന് അന്വേഷണത്തിന് സഹായകരമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് പകല്‍ സമയങ്ങളില്‍ യാത്ര ചെയ്തിരുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

പെന്‍ക്യാമറയില്‍ നിര്‍ണായകമായ തെളിവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ പൊലീസിനും ഉണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു തെളിവുകളും പെന്‍‌ക്യാമറയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, വൈകിട്ട് അഞ്ച് മണിയോടെ വെള്ളം എടുക്കാന്‍ ജിഷ പുറത്തിറങ്ങിയത് കണ്ടതായി ഒരു അയല്‍വാസി പൊലീസിന് മൊഴി നല്‍കി. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ 6.30ഓടെ കനാല്‍ വഴി പോയതായും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. ഇതോടെ കൊലപാതകം നടന്നത് 5.45 ഓടെയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നതെന്നും അയല്‍‌വാസി മൊഴി നല്‍കി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :