ജിഷയുടെ കൊലപാതകം: പ്രദേശത്ത് സ്ഥാപിച്ച ക്യാമറകള്‍ പരിശോധിക്കും

പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ച ക്യാമറകള്‍ ഉദ്യോഗസ്ഥര്‍ പരിശോ

പെരുമ്പാവൂര്‍| rahul balan| Last Modified വെള്ളി, 6 മെയ് 2016 (11:18 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ച ക്യാമറകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

അന്നേ ദിവസം സ്ഥലത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

അതേസമയം, ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ആവശ്യപ്പെട്ടു‍. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :