ജിഷയുടെ കൊലപാതകം: കൃത്യം നടത്തിയത് ഒരാളെന്ന് ഐ ജി

പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയുടെ ക്രൂരമായ കൊലപാതകം നടത്തിയത് ഒരാളെന്ന് കൊച്ചി റെയ്ഞ്ച് ഐ ജി മഹിപാൽ യാദവ്. കൃത്യം ചെയ്തയാൾ ജിഷയുടെ വീട്ടിലേക്ക് കയറിപോകുന്നവരും തിരികെ വരുന്നതും കണ്ടവര

കൊച്ചി‍, ജിഷയുടെ കൊലപാതകം, Police Perumbavoor, Jishas Murder, പൊലീസ്
കൊച്ചി‍| rahul balan| Last Updated: ചൊവ്വ, 3 മെയ് 2016 (15:49 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയുടെ ക്രൂരമായ കൊലപാതകം നടത്തിയത് ഒരാളെന്ന് കൊച്ചി റെയ്ഞ്ച് ഐ ജി മഹിപാൽ യാദവ്. കൃത്യം ചെയ്തയാൾ ജിഷയുടെ വീട്ടിലേക്ക് കയറിപോകുന്നവരും തിരികെ വരുന്നതും കണ്ടവരുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ പ്രതികളാണെന്ന് ഇപ്പോൾ ഉറപ്പിക്കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ കേസിൽ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുമെന്നും ഐ ജി അറിയിച്ചു.

എന്നാല്‍ ജിഷയുടെ കൊലപാതകം ഡൽഹി മോഡൽ സംഭവമാണെന്ന് പറയാൻ സാധിക്കില്ല. നേരായ ദിശയിലാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നും ഐ ജി പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള നിഗമനങ്ങളില്‍ എത്താന്‍ സാധിക്കൂ എന്നും ഐ ജി അറിയിച്ചു.

അതേസമയം, പ്രതികള്‍ക്ക് ജിഷയോടുള്ള പൂർവവൈരാഗ്യസാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന ജിഷയുടെ സഹോദരിയുടെ മൊഴിയും പൊലീസ് ഗൌരവത്തേടെയാണ് കാണുന്നത്. എന്നാല്‍ ജിഷയുടെ മൃതദേഹം കണ്ട അമ്മയുടെ മൊഴി വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :