ജിഷയുടെ കൊലപാതകം: അയൽവാസിയടക്കം രണ്ടു പേർ കസ്റ്റഡിയിൽ

ജിഷയുടെ കൊലപാതകം: അയൽവാസിയടക്കം രണ്ടു പേർ കസ്റ്റഡിയിൽ

പെരുമ്പാവൂര്‍| JOYS JOY| Last Updated: ചൊവ്വ, 3 മെയ് 2016 (14:01 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ പിടിയില്‍. പെൺകുട്ടിയുടെ അയൽവാസിയടക്കം രണ്ടു പേരെയാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പെരുമ്പാവൂർ ഡി വൈ എസ് പി ഓഫീസിൽ എത്തിച്ചു.

കസ്റ്റഡിയില്‍ എടുത്ത ഒരാള്‍ ജിഷയെ മുന്‍പ് നൃത്തം പഠിപ്പിച്ച അധ്യാപകനായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരാള്‍ ജിഷയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ്.

ഐ ജിയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഈ രണ്ടുപേരാണ് കൃത്യം ചെയ്തതെന്നാണ് സംശയിക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :