ജനുവരി 16 ന് ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജനുവരി 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പണിമുടക്കുമെന്ന് കെജിഎംഒ. ജോലി സമയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിനെതിരെ നടപടി സ്വീകരിച്ചാല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പുതിയ ഉത്തരവ്പ്രകാരം രാത്രി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 18 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമാണെന്നും അതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് കെ.ജി.എം.ഒയുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :