ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ധനവിനിയോഗ ബില്‍ നിയമസഭയില്‍ നേരായ മാര്‍ഗത്തില്‍ പാസാക്കാനാവാതെ പോയ സര്‍ക്കാര്‍ പുറത്തുപോകണമെന്നും പിണറായി ആവശ്യപ്പെട്ടു.
സമയം അനാവശ്യമായി നീട്ടിക്കൊണ്ടുപോയി വോട്ടെടുപ്പ് വൈകിപ്പിക്കുന്നതില്‍ ട്രഷറി ബെഞ്ച് ജനാധിപത്യവിരുദ്ധമായ കൗശലം കാട്ടി. അപ്പോള്‍ ഭരണപക്ഷത്ത് 62 പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ജനാധിപത്യപരമായി വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ബില്‍ പരാജയപ്പെടുമായിരുന്നു എന്നും പിണറായി ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പ് വൈകിപ്പിച്ച് ജനാധിപത്യ കുരുതിക്ക് കൂട്ടുനില്‍ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നും ഇത് അപമാനകരമാണെന്നും പിണറായി പറഞ്ഞു.