ജനങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു; മന്ത്രിമാര്‍ ആര്‍ത്തുല്ലസിക്കുന്നു!

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
കേരളം ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍ വൈദ്യുതി കൊണ്ട് ആര്‍ത്തുല്ലസിക്കുകയാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ . വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന മന്ത്രിമാരുടെ വൈദ്യുതി ബില്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ അഞ്ചു മന്ത്രിമാര്‍ കഴിഞ്ഞ രണ്ടു മാസം അടച്ച വൈദ്യുതി ബില്‍ 16,95,092 രൂപ. സംസ്ഥാനം ഏറ്റവും കടുത്ത വൈദ്യുതി ക്ഷാമം അനുഭവിച്ച ഫെബ്രുവരി, മാര്‍ച് മാസങ്ങളിലായിരുന്നു മന്ത്രിമാരുടെ ധൂര്‍ത്ത്.

ധൂര്‍ത്തില്‍ മുമ്പന്‍ കൃഷിമന്ത്രി കെപി മോഹനാണ്. 45,488 രൂപയാണ് കെപി മോഹന്റെ കഴിഞ്ഞ രണ്ടു മാസത്തെ വൈദ്യുതി ബില്‍. ധനമന്ത്രി കെ.എം. മാണിയാണ് രണ്ടാം സ്ഥാനത്ത്. 44,448 രൂപയാണ് ധനമന്ത്രിയുടെ വൈദ്യുതി ബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 42, 814 രൂപയുടെ ബില്ലാണ് അടച്ചത്.

ധൂര്‍ത്ത് ഉപേക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബില്ലാവട്ടെ 29,923 രൂപയാണ്. മഞ്ഞളാംകുഴി അലി 24,593 രൂപ ബില്ലടച്ചു. വൈദ്യുതി ധൂര്‍ത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് മാത്രമാണ് ഒരപവാദം. 2,263 രൂപ മാത്രമാണ് ജോര്‍ജിന്റെ വൈദ്യുതി ബില്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :