ചന്ദ്രിക മുഖപ്രസംഗം: എന്‍‌എസ്‌എസിന് പിന്തുണയുമായി കുര്യന്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
എന്‍‌എസ്‌എസിനെ പിന്തുണച്ച് പിജെ കുര്യന്‍. ന്യൂനപക്ഷ സമുദായങ്ങളെ പോലെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഭൂരിപക്ഷസമുദായങ്ങള്‍ക്കും അധികാരമുണ്ടെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉന്നയിക്കുന്ന കാര്യങ്ങള്‍ ‌സര്‍ക്കാര്‍ പരിശോധിക്കണം. സമുദായ നേതാക്കള്‍ക്കെതിരെ ലേഖനമെഴുതുന്നത്‌ ശരിയല്ലെന്നും കുര്യന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍, ഉപമുഖ്യമന്ത്രിപദത്തിന്‌ മുസ്ലീം ലീഗ്‌ അവകാശമുന്നയിച്ച നിലയ്‌ക്ക് അവരുമായും ഹൈക്കമാന്‍ഡുമായും വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കുര്യന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :