ഗണേഷ് കുമാര്‍ രാജിവച്ചിട്ടില്ല; മന്ത്രിയാകേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പിസി ജോര്‍ജ്

കോട്ടയം| WEBDUNIA|
PRO
PRO
കെ ബി ഗണേഷ് കുമാര്‍ രാജിവച്ചിട്ടില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഗണേഷ് മന്ത്രിയാകേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇത്തരത്തില്‍ ഗണേഷിന്റെ രാജികത്ത് കിട്ടിയിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞതായി പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയാകണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് യുഡിഎഫാണ്. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുണ്ടെങ്കില്‍ ദൂതന്‍ വശം മറ്റൊരാള്‍ക്കല്ല രാജിക്കത്ത് കൈമാറേണ്ടത്. എംഎല്‍എമാര്‍ സ്പീക്കര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :