യുവരാജിന്റെ മികവില്‍ ഇന്ത്യ ബ്ലൂവിന് വിജയം

ഇന്‍ഡോര്‍| WEBDUNIA|
PTI
PTI
ഇന്ത്യ ബ്ലൂവിന് ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയം. പതിനൊന്ന് റണ്‍സിന് ഇന്ത്യ റെഡിനെയാണ് ഇന്ത്യ ബ്ലൂ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബ്ലൂ യുവരാജ് സിംഗിന്റെയും അക്ഷത് റെഡ്ഡിയുടെയും മനീഷ് പാണ്ഡെയുടെയും മികവില്‍ 345 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ 334 റണ്‍സിന് ഇന്ത്യ റെഡ് ഓള്‍ ഔട്ടായി. ഇന്ത്യ റെഡിനു വേണ്ടി മുകുന്ദ് 83 റണ്‍സും സ്മിത് പട്ടേല്‍ പുറത്താകാതെ 68 റണ്‍സും നേടി. വിനയ് കുമാറിന്റെ ബൗളിംഗാണ് ഇന്ത്യ റെഡിന്റെ നിര്‍ണായക വിക്കറ്റുകള്‍ പിഴുത്തത്.

യുവരാജ് സിംഗും അക്ഷത് റെഡ്ഡിയും 84 റണ്‍സ് വീതമെടുത്തപ്പോള്‍ മനീഷ് പാണ്ഡെ 70 റണ്‍സെടുത്തു. 53 പന്തില്‍ ആറ് ബൗണ്ടറികളുടെയും 5 സിക്‌സറിന്റെയും ഉള്‍പ്പെട്ടതായിരുന്നു യുവരാജിന്റെ ബാറ്റിംങ് പ്രകടനം.

വിനയ് കുമാര്‍ 76 റണ്‍സ് വിട്ടുകൊടുത്ത് ഇന്ത്യ റെഡിന്റെ പ്രധാന നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :