കെ ബി ഗണേഷ് കുമാര്‍ സ്വന്തം സ്വത്ത് വെളിപ്പെടുത്തിയതില്‍ വന്‍ക്രമക്കേട്. തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ കണക്കും വിവാഹമോചനത്തിനായി ഭാര്യ യാമിനിയുമായി ഉണ്ടാക്കിയ കരാറിലെ കണക്കും തമ്മില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് കാട്ടിയിരിക്കുന്നത്. ചെന്നൈയിലെ ഫ്ലാറ്റിന്റെ മതിപ്പുവിലയിലാണ് കൃത്രിമം കാണിച്ചത്.