ക്ഷേത്രാഭരണങ്ങളുടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റിലായി. ആര്യനാട് പനയ്ക്കോട് കാവിന്‍ പുറം ദുര്‍ഗാദേവീ ക്ഷേത്രത്തിലാണ് സംഭവം.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇവിടെ പൂജാരിയായ കൂത്താട്ടുകുളം ചേന്നാട്ടുകര വീട്ടില്‍ സിബി (34) ആണ് പൊലീസ് പിടിയിലായത്. ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ആഭരണങ്ങളാണ് ഇയാള്‍ കവര്‍ച്ച ചെയ്തത്. ഇവ പിന്നീട് ഇയാള്‍ വിവിധ സ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയാണുണ്ടായത് എന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്ര കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര അവണാകുഴിയില്‍ നിന്നാണ് പൂജാരിയെ ആര്യനാട് പൊലീസ് പിടികൂടിയത്. പത്ത് പവനിലേറെ സ്വര്‍ണ്ണാഭരണങ്ങള്‍ ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ച്ച ചെയ്തതായാണ് പരാതി.
ആര്യനാട് എസ്ഐ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.