ക്ലിഫ് ഹൌസിലേക്ക് ഭീഷണി സന്ദേശം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലേക്ക് ഭീഷണി സന്ദേശം. കാസര്‍കോഡ് പൊലീസ് സ്‌റ്റേഷന്‍ കത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലഭിച്ച സന്ദേശം.

ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ക്ലിഫ്‌ ഹൗസിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്കാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്‌. കാസര്‍കോട്‌ കാണാതായ പെണ്‍കുട്ടി റിയാനയെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ പൊലീസ്‌ സ്റ്റേഷന്‍ കത്തിക്കുമെന്നാണ്‌ ഭീഷണി.

ഗള്‍ഫില്‍നിന്നുള്ള ഒരു ഫോണില്‍ നിന്നാണ്‌ സന്ദേശം വന്നതെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഫോണ്‍ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പും മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ ഫോണിലൂടെ ഭീഷണി സന്ദേശം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു യുവാവിനെ പൊലീസ്‌ പിടികൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :