കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി

കോട്ടയം| WEBDUNIA| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (12:13 IST)
PRO
കോട്ടയത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാമ്മന്‍ മാപ്പിള ഹാളിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രകടനം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എല്‍‌ഡി‌എഫ് ജില്ലാ സെക്രട്ടറി കെ ജെ തോമസിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രക്ഷോഭത്തിന് ഇറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :