കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് കോടതിയില്‍ പ്രതിയുടെ വക ചെരുപ്പേറ്. മജിസ്ട്രേറ്റ് വി ശ്രീജയ്ക്ക് നേരെയാണ് ചെരുപ്പേറുണ്ടായത്. ചാരായക്കേസില്‍ പൊലീസ് പിടികൂടിയ ജെ രവീന്ദ്രന് എന്നയാളാണ് മജിസ്ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രവീന്ദ്രന് പ്രതിയായ കേസിന്റെ വാദം കേള്‍ക്കുന്നത് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ്. എന്നാല്‍ കേസ് തലശേരി കോടതിയിലേക്ക് മാറ്റണമെന്ന് ഇയാള്‍ കോടതിയിയോടാവശ്യപ്പെട്ടു. മജിസ്ട്രേറ്റ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് രോഷാകുലനായ ഇയാള്‍ അവര്‍ക്ക് നേരെ ചെരുപ്പെറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവം നടന്ന ഉടന്‍ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഹരിപ്പാട് സ്വദേശിയാണ് രവീന്ദ്രന്.