കേര്‍മല വീണ്ടും 'കോബ്ര'മലയാകുന്നു!

ചാലക്കുടി| WEBDUNIA|
PRO
PRO
മാസങ്ങള്‍ക്ക്‌ മുമ്പ്‌ മൂന്ന്‌ രാജവെമ്പാലകളെ പിടികൂടിയ കോര്‍മലയില്‍ നിന്ന് വീണ്ടും രാജവെമ്പാലയെ പിടികൂടി. പാറമടക്ക്‌ സമീപം വടാശ്ശേരി അന്തോണിയുടെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്‌. ഇവിടെ നിന്നും പിടികൂടിയ ഏറ്റവും നീളം കൂടിയ പാമ്പാണ്‌ ഇത്‌.

രണ്ട്‌ വയസ്സ്‌ പ്രായമുള്ള പെണ്‍വര്‍ഗ്ഗത്തില്‍ പെട്ട രാജവെമ്പാലക്ക്‌ 14 അടി നീളമുണ്ട്‌. പിടികൂടിയ രാജവെമ്പാലയെ പരിയാരം റേഞ്ച്‌ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പാമ്പിനെ വെള്ളിക്കുളങ്ങര റേഞ്ചിലെ ആനപാന്തം കോളനിക്ക്‌ സമീപമുള്ള മര്‍ക്കാട്ടില്‍ കൊണ്ടു വിടുമെന്ന്‌ റേഞ്ച്‌ ഓഫീസര്‍ കെ.ടി.പയസ്‌ പറഞ്ഞു.

കോര്‍മല എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ രാജവെമ്പാലകള്‍ വര്‍ധിക്കുന്നതില്‍ ജനം ഭീതിയിലാണ്‌. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ പാറമടക്ക്‌ സമീപമുള്ള പരമുവിന്റെ വീട്ടില്‍ നിന്ന്‌ രണ്ട്‌ രാജവെമ്പാലകളെ പിടികൂടിയത്. തണുത്ത്‌ ശാന്തമായ പ്രദേശമാണിവിടം. അതാണ് ഈ ഭാഗങ്ങളില്‍ കൂടുതലായി രാജവെമ്പാലയെ കാണപ്പെടുന്നതെന്ന് പറയപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :