യൂണിവേഴ്സിറ്റിയില്‍ പാമ്പ് ശല്യം: ഗവേഷക വിദ്യാര്‍ഥിക്ക് കടിയേറ്റു

തേഞ്ഞിപ്പലം| WEBDUNIA| Last Modified ചൊവ്വ, 22 ജനുവരി 2013 (18:24 IST)
PRO
PRO
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പാമ്പുകളുടെ വിളയാട്ടമെന്ന് പരാതി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ലേഡീസ്‌ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കടിയേറ്റത്. കടിയേറ്റ വിദ്യാര്‍ഥിനി തനിയെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തി ചികിത്സ നേടുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയിലെ കട്ടിലില്‍ വിദ്യാര്‍ഥിനി നേരത്തെ പാമ്പിനെ കണ്ടിരുന്നു. പിന്നീട്‌ കാലിലെന്തോ കടിച്ചതായി തോന്നിയതിനെ തുടര്‍ന്നായിരുന്നു ചികില്‍സ തേടിയത്‌. സമീപത്തെ കാട് വെട്ടിത്തെളിച്ചതാണ് പാമ്പ് ശല്യം ഉണ്ടാകാന്‍ കാരണമെന്നാണ് ആരോപണം.

പ്രശ്നം രാഷ്ട്രീയ വല്‍ക്കരിക്കുന്നെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പ്രോ വൈസ്‌ ചാന്‍സലറുടെ ബംഗ്ലാവ്‌ ഉപരോധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :