കേന്ദ്രത്തിന്റെ ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണം; ആഞ്ഞടിച്ച് എ കെ ആന്റണി

ഒരു കടലാസിന്റെ വില പോലും കേന്ദ്രത്തിന്റെ ഉത്തരവിനോട് കാണിക്കേണ്ട കാര്യമില്ലെന്ന് എ.കെ ആന്റണി

AK Antony, Modi Govt, Cattle Slaughter, എ.കെ ആന്റണി, മോദി സര്‍ക്കാര്‍, ബി ജെ പി, ആര്‍ എസ് എസ്
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 27 മെയ് 2017 (12:32 IST)
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇത്തരം കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് സാമുദായിക ധ്രുവീകരണം നടത്തുന്നതിനാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. ആ ഉത്തരവിന് നമ്മള്‍ ഒരു കടലാസിന്റെ വില പോലും കാണിക്കരുത്. ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :