കുളിമുറിയില്‍ ഒളിക്യാമറ: പെയിന്റിംഗ് തൊഴിലാളി പിടിയില്‍
ചേറ്റുവ|
WEBDUNIA|
PRO
PRO
കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതിന് ഇലക്ട്രീഷ്യന് പിടിയിലായതിന് പിന്നാലെ പെയിന്റിംഗ് തൊഴിലാളിയും പിടിയില്‍. പെയിന്റിംഗ് ജോലിക്ക് പോകുന്ന വീടുകളിലെ കുളിമുറികളില്‍ ഒളിക്യാമറ സ്ഥാപിക്കുന്ന വിരുതനാണ് പിടിയിലായത്. ചേറ്റുവ ചാലിവീട്ടില്‍ അബ്ദുള്‍ കലാമിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പെയിന്റ് പണി ചെയ്തിരുന്ന വീടുകളിലെ കുളിമുറികളില്‍ മൊബൈയില്‍ ഫോണും ഒളിക്യാമറകളും രഹസ്യമായി വയ്ക്കും. പിന്നീട് ജോലി കഴിഞ്ഞു പോരുമ്പോള്‍ ഇവ എടുത്തുകൊണ്ടു വരികയും ചെയ്യും.
പല വീടുകളിലും ഇയാള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. സ്ത്രീകളാണ് സംഭവത്തെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.