കുര്യനും നാരായണനും ജോയിയും രാജ്യസഭയിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ പ്രതിനിധികളെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ പി ജെ കുര്യനും, കേരളാ കോണ്‍ഗ്രസിലെ ജോയി എബ്രഹാമും സി പി എമ്മിലെ സി പി നാരായണനും രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

പി ജെ കുര്യന്‌ 37 വോട്ടും സി പി നാരായണനും ജോയി ഏബ്രഹാമിനും 36 വോട്ടുകള്‍ വീതവും ലഭിച്ചു. പ്രതിപക്ഷത്തു നിന്നുളള രണ്ടാം സ്‌ഥാനാര്‍ഥി സി എന്‍ ചന്ദ്രന്‌ 31 വോട്ടുകള്‍ ലഭിച്ചു.

വോട്ടെടുപ്പിനിടെ രണ്ട്‌ യു ഡി എഫ്‌ വോട്ടുകള്‍ക്കെതിരെ ഇടതുമുന്നണി പരാതി നല്‍കിയിട്ടുണ്ട്‌. വി കെ ഇബ്രാഹിം കുഞ്ഞും റോഷി അഗസ്റ്റിനും ബാലറ്റ്‌ പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയെന്നാണ്‌ പരാതി. കെ അജിത്‌ ചട്ടവിരുദ്ധമായി വോട്ട്‌ ചെയ്തെന്ന്‌ യു ഡി എഫും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടി ഏജന്റിനെ ബാലറ്റ്‌ കാണിച്ച ശേഷം വീണ്ടും തിരുത്ത്‌ വരുത്തിയെന്നാണ്‌ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :