കുരങ്ങുപനി: വയനാട്ടില്‍ അന്തര്‍സംസ്ഥാന അവലോകനയോഗം ഇന്ന്

സുല്‍ത്താന്‍ബത്തേരി| Joys Joy| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (11:11 IST)
വടക്കന്‍ ജില്ലയായ വയനാട്ടില്‍ കുരങ്ങുപനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് അവലോകനയോഗം ചേരുന്നു. അന്തര്‍സംസ്ഥാന അവലോകനയോഗമാണ് ചേരുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിക്കാനുമാണ് യോഗം ചേരുന്നത്.

ജില്ലയില്‍ ഇതുവരെ കുരങ്ങുപനി ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, പുതുതായി 18 പേര്‍ക്കു കൂടി കുരങ്ങുപനി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരിയിലാണ് യോഗം ചേരുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നേരത്തേ കുരങ്ങുപനി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുസംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരെയും യോഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ജില്ല അധികൃതര്‍ക്ക് പുറമേ ഉത്തരകന്നഡ, ദക്ഷിണ കന്നഡ, നീലഗിരി മേഖലകളില്‍ നിന്നുള്ള ആരോഗ്യവകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :