കോട്ടയം|
rahul balan|
Last Modified വ്യാഴം, 9 ജൂണ്‍ 2016 (13:23 IST)
കായിക മന്ത്രി ഇ പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. കായിക താരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ച് നടക്കണമെന്ന് പറഞ്ഞാല്‍ അത് നടക്കില്ല. അഴിമതി ആക്ഷേപമുണ്ടെങ്കില്‍ അന്വേഷിക്കണത്തിലൂടെ കണ്ടെത്തണം. ഏതൊക്കെ മേഖലയിലാണ് അഴിമതി ഉള്ളതെന്ന് ജയരാജന് താന്‍ പറഞ്ഞു തരാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ കാണാനെത്തിയ തന്നെ കായിക മന്ത്രി അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ, കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായാണ് അഞ്ചുവിന്റെ പരാതി.