കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു

ഒല്ലൂര്‍| WEBDUNIA|
PRO
PRO
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകന്റെ വീട്ടിലെത്തി യുവതി തൂങ്ങി മരിച്ചു. പുത്തൂരില്‍ ആക്രിക്കട നടത്തുന്ന തിരുനെല്‍വേലി പനവടലി കാളിമുത്തുവിന്റെ മകള്‍ മല്ലിക (26)യാണ് ചെയ്തത്. സേലം സ്വദേശി ശിവകുമാറി(20)ന്റെ താമസസ്ഥലത്താണ് മല്ലികയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒല്ലൂര്‍ പോലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യപ്രേരണാ കുറ്റത്തിന് ഇയാളുടെ പേരില്‍ കേസെടുത്തു.

തിരുനെല്‍വേലി സ്വദേശികളായ മല്ലികയുടെ കുടുംബം വര്‍ഷങ്ങളായി പുത്തൂരില്‍ ആണ് താമസിക്കുന്നത്. മല്ലിക ആറ് വര്‍ഷം മുമ്പ് വിവാഹിതയായെങ്കിലും ബന്ധം വേര്‍പിരിയുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശിവകുമാര്‍ മല്ലികയുടെ പിതാവിന്റെ കടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി, ഒരുമിച്ച് കഴിയുകയും ചെയ്തു.

മല്ലികയെ വിവാഹം ചെയ്യാമെന്ന് ശിവകുമാര്‍ വാഗ്ദാനം ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ വിവാഹകാര്യങ്ങള്‍ സംസാരിച്ചു തീരുമാനിക്കാന്‍ ശിവകുമാര്‍ നാട്ടിലേക്ക് പോയി. മല്ലികയുടെ പക്കല്‍ നിന്ന് പതിനായിരം രൂപയും വാങ്ങിയാണ് ഇയാള്‍ പോയത്. തുടര്‍ന്ന് വിവാഹത്തിന് തയ്യാറല്ലെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ യുവാവ് താമസിക്കുന്ന വീട്ടിലെത്തി മല്ലിക തൂങ്ങി മരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :