കനത്ത പോളിംഗ്, ഇരുമുന്നണികളും പ്രതീക്ഷയില്‍

തിരുവനന്തപുരം| WEBDUNIA|
PTI
സംസ്ഥാനത്ത് കനത്ത പോളിംഗ്. അവസാ‍ന റിപ്പോര്‍ട്ട് അനുസരിച്ച് 73.2 ശതമാനമാണ് പോളിംഗ്. 75 ശതമാനത്തിന് മുകളില്‍ പോളിംഗ് എത്തുമെന്നാണ് വിദഗ്ധാഭിപ്രായം. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 73.37ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കണ്ണൂരിലും വടകരയിലുമാണ്. ഏറ്റവും കുറവ് തിരുവനന്തപുത്തും പത്തനംതിട്ടയിലും. ഓച്ചിറയില്‍ 42, 43, 49 ബൂത്തുകളിലെ വോട്ടെടുപ്പ് വോട്ടിംഗ് മെഷീനിലെ തകരാര്‍ മൂലം ഒന്നര മണിക്കൂറോളം വൈകി.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായായിരുന്നു വോട്ടെടുപ്പ്. ഇരുപത് മണ്ഡലങ്ങളിലായി മൊത്തം 269 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 20,476 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. പ്രമുഖ നേതാക്കളെല്ലാം തന്നെ ആദ്യ മണിക്കൂറികളില്‍ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി ജഗതിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായിയിലും രമേശ് ചെന്നിത്തല മാവേലിക്കരയിലും കണ്ണൂരിലെ എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി കാസര്‍കോട് കല്യാശേരിയിലും മാ‍ത്യു ടി തോമസ് തിരുവല്ലയിലും വോട്ട് രേഖപ്പെടുത്തി.

പ്രശ്നസാധ്യതയുളള ബുത്തുകളില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ വോട്ടര്‍മാരുളളത് പത്തനംതിട്ട മണ്ഡലത്തിലാണ്. കേരളം കൂടാതെ ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നു. ഉത്തര്‍പ്രദേശില്‍ 10ഉം ബിഹാറില്‍ ആറും മഹാരാഷ്ട്രയില്‍ 10ഉം ഒഡീഷയില്‍ 10ഉം മധ്യപ്രദേശില്‍ ഒമ്പതും ഝാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ജനവിധി തേടി.

ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, ഛണ്ഡീഗഡ്, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഓരോ മണ്ഡലത്തിലും വോട്ടെടുപ്പ് നടന്നു. ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റിലും വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്.

എല്ലാ പോളിംഗ് ബുത്തുകളിലുമായി മൊത്തം 30795 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. എതെങ്കിലും വോട്ടിങ്ങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനായി കൂടതല്‍ യന്ത്രങ്ങള്‍ കരുതിയിരുന്നു. വോട്ടെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 52000 പൊലീസുകാരെ വിന്യസിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :