കണ്ണൂരില്‍ അങ്ങിങ്ങ് സംഘര്‍ഷം

കണ്ണൂര്‍| WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കണ്ണൂര്‍ മണ്ഡലത്തില്‍ പലയിടത്തും സംഘര്‍ഷം. തളിപ്പറമ്പ് പരിയാരം തലോറയില്‍ സിപി‌എം ലീഗ് പ്രവര്‍ഹ്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്ത് വീശിയാണ് സംഘര്‍ഷത്തിന് അയവു വരുത്തിയത്.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തേ തുടര്‍ന്ന് എല്‍ഡി‌എഫ് ബൂത്ത് ഏജന്റ് അബ്ദുള്‍ ജലീലിന് മര്‍ദ്ദനമേറ്റു. ഇയാളെ ഇരിക്കുറ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പട്ടത്ത് നൂറ്റിഅമ്പത്തി ഒമ്പതാമത്തെ ബൂത്തില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. വോട്ടിങ് യന്ത്രം തകര്‍ത്തു
കള്ള വോട്ട് ചെയ്യുന്നു എന്ന ആരോപണം ഉയര്‍ത്തിയ യുഡി‌എഫ് ബൂത്ത് ഏജന്റിനെ എല്‍ഡി‌എഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍നുണ്ടായ വാക്കേറ്റത്തില്‍ യുഡി‌എഫ് ഏജന്റ് നാരായണന്‍ വോട്ടിങ് യന്ത്രം തകര്‍ത്തു.

കഴിഞ്ഞ ദിവസവും കണ്ണൂര്‍ മണ്ഡലത്തില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. കേരളത്തിലെ പ്രശ്നബാധിത മണ്ഡലങ്ങളിലൊന്നാ‍ണ് കണ്ണൂര്‍. എന്നല്‍ ഏറ്റവും കൂടുതല്‍ പോളിങ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :