ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്റെ ക്രെഡിറ്റ് രാഷ്ട്രപതിക്കാണ് നല്‍കേണ്ടതെന്ന് അദ്വാനി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ജനപ്രാതിനിധ്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കല്ല, രാഷ്ട്രപതിക്കാണ് നല്‍കേണ്ടതെന്ന് ബിജെപി മുതിന്ന നേതാവ് എല്‍കെ അദ്വാനി. പ്രധാനമന്ത്രിയുടെയും യുപിഎയുടെയും അധികാരത്തെ രാഹുല്‍ ഗാന്ധി തച്ചുടച്ചുവെന്ന് വിമര്‍ശിച്ച അദ്വാനി, സോണിയ ഗാന്ധിക്കു വേണ്ടി കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും ആരോപിച്ചു. രാജ്യത്തെ ഈ അവസ്ഥയില്‍ നിന്നും രക്ഷിച്ചത് രാഹുല്‍ അല്ല, പ്രണബ് ആണ്. കുറ്റക്കാരായ ജനപ്രതിനിധികളെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിച്ചതുവഴി യുപിഎ സര്‍ക്കാരിന്റെ ചരിത്രത്തിലെ മറ്റൊരു വൃത്തികെട്ട അധ്യായം കൂടി അവസാനിച്ചുവെന്നും അദ്വാനി ബ്ലോഗില്‍ കുറിച്ചു.

രാഹുലിന്റെ വിജയമായാണ് കൂടുതല്‍ മാധ്യമങ്ങളും സംഭവത്തെ കാണുന്നത്. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി തയ്യാറായിരുന്നില്ലെന്നതാണ് വാസ്തവം- അദ്വാനി ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :