തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 9 മെയ് 2015 (13:55 IST)
കഴിഞ്ഞമാസം പ്രഖ്യാപിച്ച ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലത്തില്‍ എല്ലാ തലത്തിലും വീഴ്ചകള്‍ പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി പി ഐ).
ഡി പി ഐ ഗോപാലകൃഷ്ണ ഭട്ട് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് എസ് എസ് എല്‍ സി ഫലത്തില്‍ അപാകതയുണ്ടായതില് എല്ലാ തലത്തിലും വീഴ്ച പറ്റിയെന്ന പരാമര്‍ശം ഉള്ളത്.
എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ എല്ലാ തലത്തിലും വീഴ്ചകള്‍ സംഭവിച്ചു. വിവരങ്ങള്‍ കൈകാര്യം ചെയ്തതില്‍ പരീക്ഷാഭവന് തെറ്റു വരുത്തിയെന്നും ഡി പി ഐ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വ്യാപക തെറ്റുകള്‍ ഉണ്ടായി. പിന്നീടാണ് സോഫ്റ്റ്വെയറിലും സെര്‍വറിലും പിശകു പറ്റിയത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഡി പി ഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡി പി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ല.
അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ചു വിശദമായി പഠിച്ച ശേഷം അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.