എസ്‌എസ്‌എല്‍സി: പിഴവുകള്‍ സോഫ്‌റ്റ്‌വെയര്‍ തകരാര്‍ മൂലമല്ലെന്ന് ഡിപിഐ

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (09:59 IST)
എസ് എസ് എല്‍ സി ഫലത്തിലെ പിഴവുകള്‍ സോഫ്‌റ്റ്‌വെയര്‍ തകരാര്‍ മൂലം സംഭവിച്ചതല്ലെന്ന് ഡി പി ഐ ഗോപാലകൃഷ്‌ണ ഭട്ട്. ഒരു സ്വകാര്യവാര്‍ത്താചാനലിന് നല്കിയ
പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മാര്‍ക്ക് രേഖപ്പെടുത്തിയതിലാണ് പിഴവ് സംഭവിച്ചതെന്നും ഡി പി ഐ പറഞ്ഞു. പിഴവ് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡി പി ഐ വ്യക്തമാക്കി.

അതേസമയം, എസ് എസ് എല്‍ സി ഫലത്തില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ നീക്കി ഫലം ഇന്ന് വൈകുന്നേരത്തോടെ പുനപ്രസിദ്ധീകരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :